Home | About Us | Feed Back | Download Font
എസ്എസ്എല്‍സി: വിജയശതമാനം 94.17

പ്രധാന വാര്‍ത്തകള്‍

സരബ്ജിത്ത് സിംഗ് മരിച്ചു

ലാഹോര്‍: സഹതടവുകാരുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ മരണത്തോടു മല്ലടിക്കുകയായിരുന്ന ഇന്ത്യന്‍ പൌരന്‍ സരബ്ജിത്ത് സിംഗ് (49) മരിച്ചു. ലാഹോറിലെ ജിന്നാ ആശുപത്രിയില്‍ പ്രാദേശിക സമയം വ്യാഴാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അന്ത്യം. Read Full Story

നാട്ടുവാര്‍ത്തകള്‍

May 9th, 2013

തിരുവള്ളൂര്‍ വള്ള്യാടില്‍ വീടിനു നേരെ ബോംബേറ്

May 9th, 2013

തിരുവള്ളൂര്‍: തിരുവള്ളൂര്‍ പഞ്ചായത്തിലെ വള്ള്യാടില്‍ വീടിനു നേരെ ബോംബേറ്. കടമേരി റോഡിലെ സി.പി.എം. പ്രവര്‍ത്തകന്‍ കപ്പള്ളി കുമാരന്റെ വീടിനു നേരെയാണ് ബുധനാഴ്ച പുലര്‍ച്ചെയോടെ ബോംബേറുണ്ടായത്. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ വീടിന്റെ ചുമര്‍ തുളഞ്ഞു. സ്റ്റീല്‍ ബോംബാണ് എറിഞ്ഞതെന്ന് പോലീസ് പറഞ്ഞു.

പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. കുമാരന്റെ പരാതി പ്രകാരം കേസെടുത്തിട്ടുണ്ട്. സി.പി.എം. ജില്ലാ സെക്രട്ടറി ടി.പി.രാമകൃഷ്ണന്‍, വടകര ഏരിയ സെക്രട്ടറി കെ.ശ്രീധരന്‍, എം.പത്മനാഭന്‍ തുടങ്ങിയവര്‍ വീട് സന്ദര്‍ശിച്ചു. സംഭവത്തില്‍ സി.പി.എം. കോട്ടപ്പള്ളി ലോക്കല്‍ കമ്മിറ്റിയും ഡി.വൈ.എഫ്.ഐ. വില്ലേജ് കമ്മിറ്റിയും പ്രതിഷേധിച്ചു. പ്രദേശത്തിന്റെ സൈ്വരജീവിതം തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ അക്രമമെന്ന് കമ്മിറ്റി ആരോപിച്ചു.

തിരുവള്ളൂർ ചന്ത

Just in

പ്രതികളെ അറസ്റ്റ് ചെയ്യണം

May 4th, 2013

തിരുവള്ളൂര്‍: തിരുവള്ളൂരില്‍ ബി.ജെ.പി. ബൂത്ത് പ്രസിഡന്റ് കോമത്ത് സന്ദീപിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് എ.ടി.രമേശ് പറഞ്ഞുആവശ്യപ്പെട്ടുകൊണ്ടുനടന്ന പ്രകടനവും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. Read Full Story

കേരളവാര്‍ത്തകള്‍

പിണറായി വിജയന്റെ വീടിന് സമീപത്ത് നാടന്‍ തോക്കുമായി ഒരാള്‍ പിടിയില്‍

April 3rd, 2013

കണ്ണൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ വീടിന് സമീപത്തു നിന്നും നാടന്‍ തോക്കുമായി ഒരാളെ പിടികൂടി. വളയം സ്വദേശി കുഞ്ഞികൃഷ്ണന്‍ നമ്പ്യാരാണ് പിടിയിലായത്. ഇയാളില്‍ നിന്നും വടിവാളുകളും കണ്ടെടുത്തിട്ടുണ്ട്. സംശയകരമായ സാഹചര്യത്തില്‍ കണ്ട ഇയാളെ നാട്ടുകാരാണ് പിടികൂടി പോലീസില്‍ ഏല്‍പിച്ചത്.

പഞ്ചായത്ത് അറിയിപ്പ്

ആധാര്‍ കാര്‍ഡ് എടുക്കണം

April 6th, 2013

തിരുവള്ളൂര്‍:ശാന്തിനികേതന്‍ സെക്കന്‍ഡറി സ്‌കൂളില്‍ അഞ്ചുമുതല്‍ 10 വരെ പഠിക്കുന്ന ആധാര്‍നമ്പര്‍ ഇല്ലാത്ത വിദ്യാര്‍ഥികള്‍ ഏഴിന് 10 മണിമുതല്‍ തിരുവള്ളൂര്‍ ജി.യു.പി സ്‌കൂളില്‍ നടക്കുന്ന ആധാര്‍ രജിസ്‌ട്രേഷന്‍ ക്യാമ്പില്‍ പങ്കെടുക്കണം.

തിരുവള്ളൂര്‍

കോട്ടപ്പള്ളിയില്‍ അക്രമം

May 2nd, 2013


തിരുവള്ളൂര്‍: കോട്ടപ്പള്ളിയില്‍ കടകള്‍ക്കു നേരെ അക്രമം. ഒരു കട തീയിടുകയും മറ്റൊരു കടയിലെ സാധനങ്ങള്‍ നശിപ്പിക്കുകയും ചെയ്‌തു.
പനോളികണ്ടി കുഞ്ഞിക്കണാരന്റെ ബാര്‍ബര്‍ ഷോപ്പാണ്‌ അഗ്നിക്കിരയായത്‌. ചൊവാഴ്‌ച രാത്രിയാണ്‌ പിറകിലെ ജനലിലൂടെ തീ കൊളുത്തി അകത്തേക്കെറിഞ്ഞത്‌. കടയിലെ ഫര്‍ണിച്ചര്‍, ഇന്‍വേര്‍ട്ടര്‍, തൊഴിലുപകരണങ്ങള്‍, സീലിംഗ്‌ ഫാന്‍, ചുമര്‍ ഗ്ലാസ്‌, വയറിംഗ്‌ എന്നിവയെല്ലാം തീയിലമര്‍ന്നു. ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ബാര്‍ബര്‍ഷോപ്പ്‌ ഉടമ കുഞ്ഞിക്കണാരന്റെ മകന്‍ കിഷോര്‍ ബുധനാഴ്‌ച രാവിലെ കട തുറന്നപ്പോഴാണ്‌ സംഭവമറിയുന്നത്‌. Read Full Story

Special

ശാന്തി നഗര്‍ കൊയ്ത്തുത്സവം ശ്രദ്ധേയം

April 16th, 2013

തിരുവള്ളൂര്‍: ഡിവൈഎഫ്ഐ ശാന്തി നഗര്‍ യൂണിറ്റും യുവചേതനാ കാര്‍ഷിക സംഘവും സംയുക്തമായി മൂന്ന് ഏക്കര്‍ സ്ഥലത്ത് നടത്തിയ നെല്‍കൃഷിയുടെ കൊയ്ത്തുത്സവം ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എന്‍ രാജേഷ് ഉദ്ഘാടനം ചെയ്തു. ഇ കൃഷ്ണന്‍, Read Full Story

ചരമം

മരണത്തിലും അരയില്‍ ന്യൂസ് കാമറയുമായി നാസർ

April 7th, 2013

കണ്ണൂര്‍: നിയന്ത്രണം വിട്ട ലോറിക്കടിയില്‍പെട്ട് ശരീരം ഞെരിഞ്ഞമരുമ്പോഴും അരയില്‍ ന്യൂസ് കാമറ. വ്യക്തിപരമായ യാത്രക്കിടയിലും വാര്ധ്‍കള്‍ക്ക് വേണ്ടിയുള്ള ജാഗ്രത കൈവിട്ധാ മാതൃകയായി ഈ കാഴ്ച. മരിച്ച നാസറിന്റെ കീശയില്‍ ഡിജിറ്റല്‍ കാമറ കണ്ട് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തടിച്ചുകൂടിയ പത്രപ്രവര്ധ്‍കരുള്‍പ്പെട്ട സുഹ്ധൃുക്കളുടെ കണ്ണ് നിറഞ്ഞു. Read Full Story

വടകര

തിരുവള്ളൂര്‍ ചന്തയില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റു

April 16th, 2013

വടകര . തിരുവള്ളൂര്‍ ചന്തയില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റു. ഗുരുതരമായി പരുക്കേറ്റ വിജേഷ് (20)നെ മെഡിക്കല്‍ കോളജിലും പടിക്കല്‍ സുരേഷ് (24), ഷാജിന്‍ലാല്‍ (20), രാജേഷ് (25), അര്‍ജുന്‍ (18), സാരംഗ് (20) എന്നിവരെ വടകര ആശുപത്രിയിലും പ്രവേശിപ്പിച്ചു. അക്രമം നടത്തിയവരെ ഉടന്‍ പിടികൂടണമെന്ന് ബിജെപി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.

ആയഞ്ചേരി

പള്ളിക്കും ലീഗ് ഓഫിസിനും കല്ലേറ് : അഞ്ചു പേര്‍ അറസ്റ്റില്‍

March 12th, 2013

ആയഞ്ചേരി. ആയഞ്ചേരി തറോപ്പൊയിലിലെ പള്ളിക്കും മുസ്ലിം ലീഗ് ഓഫിസിനും കല്ലെറിഞ്ഞ കേസില്‍ അഞ്ചു പേരെ പൊലീസ് അറസ്റ്റു ചെയ്തു. തറോപ്പൊയില്‍ സ്വദേശികളായ കരിമ്പന്‍കണ്ടി അശോകന്‍, Read Full Story

മുയിപ്പോത്ത്

മുയിപ്പോത്ത് ഉത്തരകേരള ഫുട്‌ബോള്‍ മേളയ്ക്ക് ഇന്ന് തുടക്കം

April 7th, 2013

മുയിപ്പോത്ത് : ന്യൂഫൈറ്റേഴ്‌സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് മുയിപ്പോത്ത് സംഘടിപ്പിക്കുന്ന ഉത്തരകേരള സെവന്‍സ് ഫുട്‌ബോള്‍മേള ഞായറാഴ്ച തുടങ്ങും. നിരപ്പംകുന്ന് സ്റ്റേഡിയത്തില്‍ നടക്കുന്ന മേള കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനംചെയ്യും. Read Full Story

കോഴിക്കോട്

പരീക്ഷാപേടി മാറ്റാന്‍ വടകരയില്‍ ജനമൈത്രീ പോലീസ്‌

March 8th, 2013

വടകര: എസ്‌.എസ്‌.എല്‍.സി പരീക്ഷാപേടി മാറ്റാന്‍ വടകരയില്‍ ജനമൈത്രീ പോലീസ്‌ രംഗത്ത്‌. കേരളത്തില്‍ ആദ്യമായാണ്‌ പോലീസ്‌ പരീക്ഷാകാലത്ത്‌ വിദ്യാര്‍ഥികളുടെ മാനസിക പിരിമുറുക്കം അകറ്റാന്‍ കര്‍മ പദ്ധതിയുമായി രംഗത്ത്‌ വന്നിരിക്കുന്നത്‌. ആസൂത്രണം ചെയ്‌തിരിക്കുന്നത്‌. Read Full Story

World

പാക്കിസ്ഥാനെതിരേ പാര്‍ലമെന്റ് പ്രമേയം പാസാക്കി

March 15th, 2013

ന്യൂഡല്‍ഹി: പാക്കിസ്ഥാനെതിരേ പാര്‍ലമെന്റിന്റെ ഇരുസഭകളും പ്രമേയം പാസാക്കി. അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിനെതിരേ പാക് പാര്‍ലമെന്റ് പ്രമേയം പാസാക്കിയിരുന്നു. ഈ പ്രമേയം തള്ളിക്കൊണ്ടാണ് ഇന്ത്യയും പാര്‍ലമെന്റില്‍ പ്രമേയം പാസാക്കിയിരിക്കുന്നത്. Read Full Story

QATAR

30 ലക്ഷം പ്രവാസികളെ മറന്നു; പ്രതിഷേധം ശക്തം

March 17th, 2013

ദോഹ: ധനമന്ത്രി കെ.എം മാണി കേരള നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റില്‍ ഗള്‍ഫ്മലയാളികളെ പൂര്‍ണമായും തഴഞ്ഞതില്‍ പ്രവാസി സമൂഹത്തിനും സംഘടനകള്‍ക്കുമിടയില്‍ ശക്തമായ പ്രതിഷേധവും നിരാശയും. സ്വന്തം നാടിന്‍െറ സാമ്പത്തികസുസ്ഥിരതക്ക് വേണ്ടി ഗള്‍ഫ് നാടുകളില്‍ വിയര്‍പ്പൊഴുക്കുന്ന 30 ലക്ഷത്തോളം Read Full Story

Gulf news

സൌദി സ്വദേശിവത്കരണം: ആശങ്ക വേണ്െടന്ന് വയലാര്‍ രവി

March 28th, 2013


ന്യൂഡല്‍ഹി: സൌദിയിലെ സ്വദേശിവത്കരണത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് കേന്ദ്രമന്ത്രി വയലാര്‍ രവി. പുതിയ നിയമം സൌദിയില്‍ നടപ്പാക്കുന്ന സാഹചര്യത്തില്‍ ഇവിടെനിന്നും കൂട്ടപ്പലായനം ഉണ്ടാകുമെന്ന് കരുതുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ സൌദി സര്‍ക്കാരിന്റെ തീരുമാനം മാറാന്‍ സാധ്യത കുറവാണ്. Read Full Story

Health

അധികം ചിന്തിക്കേണ്ട മുടി കൊഴിയും

August 24th, 2012

മുടികൊഴിച്ചില്‍, അകാലനര, താരൻ ഇവയില്‍ നിന്ന് മുടിയെ സംരക്ഷിക്കാൻ യുവത്വം ഗൗരവമായി ചിന്തിക്കുന്ന കാലമാണിത്. മാനസിക പിരിമുറുക്കം മുടികൊഴിച്ചിലിനും അകാലനരയ്ക്കും ആക്കംകൂട്ടുമെന്നതിനാൽ യുവതി യുവാക്കൾ ഇക്കാര്യത്തെകുറിച്ച് ബോധവാന്മാരാകേണ്ടതാണ്. Read Full Story

BAHRAIN

ബഹ്‌റൈന്‍ ആക്രമിക്കാന്‍ ഇറാന്‍ ശ്രമിക്കുന്നു .ആഭ്യന്തര മന്ത്രി

March 7th, 2013

ബഹ്റൈന്‍െറ ആഭ്യന്തര കാര്യങ്ങളില്‍ ഇറാന്‍ നടത്തുന്ന ഇടപെടലിനെതിരെ വന്‍ പ്രതിഷേധമുയരുന്നു. ബഹ്‌റൈന്‍ ആക്രമിക്കാന്‍ ഇറാന്‍ ശ്രമിക്കുന്നു .ഇറാന്‍ സപ്പോര്‍ട്ടോടു കൂടി രാജ്യത്തെ സുപ്രധാന കേന്ദ്രങ്ങള്‍ അക്രമിക്കാന്‍ പദ്ധതിയിട്ടിരുന്നതായി ആഭ്യന്തര മന്ത്രി ലഫ്. ജനറല്‍ ശൈഖ് റാശിദ് ബിന്‍ അബ്ദുല്ല ആല്‍ഖലീഫ വ്യക്തമാക്കി. കഴിഞ്ഞ ദിവസം രാജ്യത്തെ വിവിധ സംഘടനാ പ്രതിനിധികളും പണ്ഡിതരും മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. Read Full Story

DUBAI

ഫാമിലി വിസയിലെത്തുന്ന വനിതകള്‍ തൊഴിലെടുക്കുന്നതിനെതിരെ മന്ത്രാലയം വീണ്ടും

March 7th, 2013

ദമ്മാം: ഫാമിലി വിസയില്‍ സൗദിയിലെത്തുന്ന പ്രവാസിഭാര്യമാര്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന മുന്നറിയിപ്പ് തൊഴില്‍ മന്ത്രാലയം ആവര്‍ത്തിച്ചു. വര്‍ക്ക് പെര്‍മിറ്റ് ഇല്ലാത്തതിനാല്‍ ആശ്രിതവിസയിലെത്തുന്നവര്‍ക്ക് സൗദിയില്‍ തൊഴില്‍ ചെയ്യാനാവില്ലെന്ന് Read Full Story

ദേശീയവാര്‍ത്തകള്‍

സൌദി സ്വദേശിവല്‍ക്കരണം: ഒരു ലക്ഷത്തോളം പേര്‍ തൊഴില്‍ രഹിതര്‍

March 28th, 2013

ന്യൂഡല്‍ഹി: സൌദിയില്‍ സ്വദേശിവല്‍ക്കരണം മൂലം ജോലി നഷ്ടപ്പെടുന്ന പ്രവാസികളുടെ പുനരധിവാസത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നു. കേന്ദ്ര പ്രവാസികാര്യമന്ത്രി വയലാര്‍ രവിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. തൊഴില്‍ നഷ്ടപ്പെടുന്നവരെ അവിടെ തന്നെ മറ്റ് ജോലികള്‍ക്കായി പരിഗണിക്കുന്ന തരത്തിലുള്ള പുനരധിവാസ പദ്ധതിയെക്കുറിച്ച് സൌദി Read Full Story

Sports

പൂരത്തിനു കൊടിയേറി

April 2nd, 2013

കോല്‍ക്കത്ത: കുട്ടിക്ക്രിക്കറ്റിന്റെ ആവേശപ്പൂരത്തിനു കൊടിയേറി. കോല്‍ക്കത്തയിലെ സോള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് ഐപിഎലിന്റെ ആറാം പതിപ്പിന്റെ ഉദ്ഘാടനം നടന്നത്. താരപ്പകിട്ടാര്‍ന്ന ഉദ്ഘാടന ചടങ്ങില്‍ ബോളിവുഡ് സൂപ്പര്‍ താരം Read Full Story

Tech

ഫേസ്ബുക്ക് കമന്റ്: ത്രിപുരയില്‍ 57 വിദ്യാര്‍ഥികള്‍ക്കു സസ്പെന്‍ഷന്‍

March 28th, 2013

അഗര്‍ത്തല: വെറുമൊരു ഫെയ്സ്ബുക്ക് കമന്റ് വരുത്തിവച്ച വിന. ഫലമോ, 57 വിദ്യാര്‍ഥികള്‍ക്ക് സസ്പെന്‍ഷന്‍. ത്രിപുരയിലെ നാഷണല്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലാണ് സംഭവം. വനിതാ ഹോസ്റലിലെ സൂപ്രണ്ടിനെതിരെ ഫെയ്സ്ബുക്കില്‍ കമന്റടിച്ചതിനാണ് അച്ചടക്കസമിതി ഈ വിദ്യാര്‍ഥികളെ ആറു മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തത്. ഇവരെ ഒരു വര്‍ഷത്തേക്ക് ഹോസ്റലില്‍ നിന്നും പുറത്താക്കി. Read Full Story

Cinema

വിതുമ്പിക്കരഞ്ഞ് സഞ്ജയ് ദത്ത്

March 28th, 2013

മുംബൈ: മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിതുമ്പിക്കരഞ്ഞ് സഞ്ജയ് ദത്ത്. രാവിലെ മുംബൈയിലെ വസതിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെയാണ് മുംബൈ സ്ഫോടന പരമ്പരകേസിലെ വിധിപ്രഖ്യാപനത്തെക്കുറിച്ച് സംസാരിക്കവേ സഞ്ജയ് ദത്ത് പൊട്ടിക്കരഞ്ഞത്. സുപ്രീംകോടതി അഞ്ച് വര്‍ഷത്തെ Read Full Story

ELECTION 2011